ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ
വീഡിയോ കോൾ
നിങ്ങൾ തിരഞ്ഞെടുത്ത ഡോക്ടറിനെ ഒരു കൺസൾട്ടേഷൻ അഭ്യർത്ഥന നൽകുമ്പോൾ, ഡോക്ടര് നിങ്ങളുടെ അഭ്യർത്ഥന കണ്ട് തിരികെ വിളിക്കുന്നതായിരിക്കും. ആ സമയത്ത് നിങ്ങളുടെ ഫോൺ ഓണാണെന്നും ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്തിട്ടുണ്ടെന്നും “നിശബ്ദ” മോഡിലല്ലെന്നും ഉറപ്പുവരുത്തുക. ഡോഫോഡി മുന്നിര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമൂലം ഞങ്ങളുടെ വീഡിയോ കോളുകൾക്ക് മറ്റേതൊരു വീഡിയോ കോളേക്കാളും മികച്ച നിലവാരം പുലർത്താൻ സാധിക്കുന്നത്. നിങ്ങൾക്ക് ലഭിക്കുന്ന ഏതൊരു കോളിനും സമയ പരിധി ഇല്ല! നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം നിങ്ങളുടെ ഇഷ്ടപെട്ട ഡോക്ടറെ നിങ്ങൾക്ക് കാണുവാനും സംസാരിക്കാനും കഴിയും.
ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ കോൾ വിച്ഛേദിക്കപ്പെട്ടാൽ, 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് അതേ ഡോക്ടറിൽ നിന്ന് മറ്റൊരു കോൾ ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പു വരുത്തുകയും ചെയ്യും.
ഓഡിയോ കോൾ
ഇതൊരു സാധാരണ ഫോൺ കോൾ പോലെ തന്നെ ലഭിക്കുന്നതാണ്, നിങ്ങളുടെ ഫോണിൽ കോൾ വരുന്ന സമയത്ത് അത് നിങ്ങൾ കൺസൾട്ടേഷൻ അഭ്യർത്ഥന അയച്ച ഡോക്ടറുടെ പേര് ആയിരിക്കും പ്രദർശിപ്പിക്കുക. ഡോഫോഡിയുടെ ഓഡിയോ കോളുകൾ ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്നതായത് കൊണ്ട്, നിങ്ങളുടെ ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും “നിശബ്ദ” മോഡിൽ അല്ലെന്നും ഉറപ്പ് വരുത്തേണ്ടതാണ്.
വീഡിയോ കോളുകളുടെ പോലെ തന്നെ, നിങ്ങളുടെ ഓഡിയോ കോൾ അപ്രതീക്ഷിതമായി മുറിഞ്ഞു പോകുകയാണെങ്കിൽ, നിങ്ങളുടെ മുഴുവൻ കൺസൾട്ടേഷൻ പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് അതേ ഡോക്ടറിൽ നിന്ന് മറ്റൊരു കോൾ ലഭിക്കുന്നതായിരിക്കും.
ചാറ്റ്
ഒരു മത്സ്യത്തെ നീന്താൻ പഠിപ്പിക്കേണ്ട ആവശ്യമില്ല, ശരിയല്ലേ? ഡോഫോഡിയിൽ നിങ്ങളുടെ ഡോക്ടറുമായി ചാറ്റ് ചെയ്യുന്നത് നിങ്ങൾക്ക് മറ്റൊരു പതിവ് കാര്യമായിരിക്കും കാരണം ഇതിന്റെ പ്രവർത്തനം തത്സമയവും, ചലനാത്മകവും, സുഗമമായിരിക്കും. പക്ഷേ, മറുപടികൾ ഉടൻ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത് കാരണം ഒരു ഡോക്ടർ ഡോഫോഡി ആപ്ലിക്കേഷൻ തുറന്നും, തുടർന്ന് നിങ്ങൾക്കായി സന്ദേശം വായിച്ച് ടൈപ്പ് ചെയ്യാനുള്ള സമയം കണ്ടെത്തുമ്പോൾ മാത്രമാണ് സന്ദേശം അയക്കുക. എങ്കിലും വിഷമിക്കേണ്ട, എല്ലാ ചാറ്റ് കൺസൾട്ടേഷനും 7 ദിവസം ദൈർഖ്യമുണ്ട്, അതിനാൽ നിങ്ങളുടെ സംശയങ്ങൾ തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക: വീഡിയോ, ഓഡിയോ അല്ലെങ്കിൽ ചാറ്റ് കൺസൾട്ടേഷനുകൾക്ക് നിങ്ങളുടെ ഇഷ്ടപെട്ട ഡോക്ടർമാരെ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, ഓരോ ഡോക്ടറിലും വ്യത്യസ്ത സമയങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്, അതുകൊണ്ട് ഓൺലൈൻ കൺസൾട്ടേഷനിൽ അവർ ലഭ്യമാക്കിയ സമയങ്ങൾ ശ്രദ്ധിക്കുക. ഒരു സാഹചര്യത്തിലും ഡോഫോഡി നൽകുന്ന സേവനങ്ങൾ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുകയില്ല. നിങ്ങളുടെ ഡോക്ടർ ശാരീരിക പരിശോധനയോട് ആവശ്യപ്പെടുകയോ ഒരു പ്രാദേശിക ആശുപത്രി സന്ദർശിക്കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുകയോ ചെയ്താൽ, അവരുടെ തീരുമാനങ്ങൾ തെറ്റായി വ്യാഖ്യാനിക്കാതിരിക്കുക. എല്ലാ ഡോക്ടർമാരും അവധി ദിവസങ്ങളിൽ ഓൺലൈൻ ലഭ്യമല്ല.
ക്വിക്ക് കൺസൾട്ടേഷനുകൾ (Quick Consultations)
നിങ്ങളുടെ ആരോഗ്യ പ്രശ്നത്തിന് പെട്ടന്നുള്ള കൺസൾട്ടേഷൻ ആവശ്യമെങ്കിൽ, ക്വിക്ക് കൺസൾട്ടേഷനുകൾ തിരഞ്ഞെടുക്കുക. ഇതും വീഡിയോ, ഓഡിയോ കോളുകൾ വഴി പ്രവർത്തിക്കും. ഈ സാഹചര്യത്തിൽ, അഭ്യർത്ഥന ലഭിച്ചാലുടൻ നിങ്ങളുടെ ചോദ്യത്തിന് ഒരു ഡോക്ടറെ ഞങ്ങൾ നിയമിക്കും. അതിനാൽ, കൺസൾട്ടേഷൻ അഭ്യർത്ഥനാ ഫോം സമർപ്പിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നതാണ് നല്ലത്. നിലവിൽ 6 pm മുതൽ 9 am വരെയും, പൊതു അവധി ദിവസങ്ങളിലും ക്വിക്ക് കൺസൾട്ടേഷൻ ലഭ്യമല്ല. ഓരോ ഡോക്ടർമാരുടെ സ്പെഷ്യലിറ്റി വേർതിരിച്ചു നിങ്ങൾ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ഡോക്ടർമാരെ ഡോഫോഡി തന്നെ നിയമിക്കുന്നത് കാരണം നിങ്ങളുടെ കൺസൾട്ടേഷൻ എത്രെയും പെട്ടന്ന് നടക്കുമെന്ന് ഞങ്ങൾ ഉറപ്പു വരുത്തുന്നതാണ്.
ശ്രദ്ധിക്കുക!!! ക്വിക്ക് കൺസൾട്ടേഷൻ അത്യാഹിത സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട “സേവനമല്ല“.
സമയം: എല്ലാ പ്രവൃത്തിദിനങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ.