ഏതെല്ലാം രോഗങ്ങൾക്ക് ചികിത്സ ഓൺലൈനിൽ ലഭിക്കും?

നമ്മുടെ ലോകത്തിൽ പുതിയതും മെച്ചപ്പെട്ടതുമായ പല ആശയവിനിമയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനോടൊപ്പം, അടിയന്തിര വൈദ്യസഹായം തേടുന്നവർക്ക് ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷനുകൾ പ്രാവർത്തികമായ ഒരു ഉപാധിയായി മാറിയിരിക്കുന്നു. എന്നിരുന്നാലും, പല രോഗികളും ഓൺലൈനിലൂടെ ഫലപ്രദമായ ചികിത്സകൾ എങ്ങനെ നൽകാൻ പറ്റും എന്നുള്ള സംശയം ഉളവാക്കുന്നു. ഡോക്ടർമാർ ഓൺലൈനിൽ ഏതെങ്കിലുമൊരു പൊതുജനാരോഗ്യ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യുന്നതെന്ന് നമ്മുക്ക് നോക്കാം.

 

strep throat, sore throat, throat, infection   തൊണ്ടവേദന

തൊണ്ടവേദന  സാധാരണമായി കാണപ്പെടുന്ന ഒരു വേദനയാണ്, അതിന്റെ മുഖ്യകാരണം ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ( group A Streptococcus) എന്ന രോഗാണുവാണ്. തുമ്മൽ, സ്പര്ശനം, രോഗാണുക്കൾ അടങ്ങിയ മൊബൈൽ ഫോൺ, പാത്രങ്ങൾ, അഴുക്കുചേർന്ന വസ്ത്രങ്ങൾ എന്നിവയിലൂടെ രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ വ്യാപിക്കുന്നു. പൊതു ഗതാഗതം ഉപയോഗിക്കുന്ന ആളുകൾക്ക് തൊണ്ടവേദനയുണ്ടാകുവാൻ കൂടുതൽ സാധ്യതയുണ്ട്. അണുബാധയുടെ തീവ്രത വ്യക്തികൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കാം, എന്നാൽ ഇവരുടെ ലക്ഷണങ്ങൾ സാധാരണമായി കാണപ്പെടുന്നത് ഇവയാണ്:

 • തൊണ്ടയുടെ പിന്നിൽ ഒരു വെളുത്ത പാട്
 • കുളിരോടുകൂടിയ കഠിന പനി
 • ആഹാരം വിഴുങ്ങുമ്പോളുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും
 • മുഴച്ച ലിംഫ് നോഡുകൾ (Lymph nodes)
 • വിശപ്പില്ലായ്മ (loss of appetite)

ഈ രോഗാവസ്ഥയെ അമോക്സിസില്ലിനും (Amoxicillin) പെൻസിലിനും (Penicillin) പോലുള്ള ആന്റിബയോട്ടിക് മരുന്നുകൾ കൊണ്ട് എളുപ്പത്തിൽ ചികിത്സിക്കാൻ സാധിക്കും. സ്ട്രെപ്റ്റോ-അണുബാധയുടെ (Strepto-infections) ലളിത രൂപങ്ങൾ വീട്ടിൽ നിന്നും തന്നെ ചികിത്സിക്കാം, എന്നിരുന്നാലും, കൂടുതൽ സങ്കീർണതകൾ തടയുന്നതിനായി നിങ്ങളുടെ ഡോക്ടർ ഒരു ആശുപത്രി പ്രവേശനം ആവശ്യപ്പെട്ടേക്കാം. നിങ്ങളുടെ ഡോക്ടറിന് മാത്രം അത് നിർണ്ണയിക്കാൻ സാധിക്കുകയുള്ളു. ഉയർന്ന ക്വാളിറ്റിയുള്ള വീഡിയോ കോൾ ഉപയോഗിച്ച് എളുപ്പത്തിൽ നിങ്ങളുടെ തൊണ്ട പരിശോധിക്കാൻ സാധിക്കുന്നതാണ്.

 

Bronchitis, lung, cough, anatomy ബ്രോങ്കൈറ്റ്‌സ്

ശ്വാസകോശത്തിലേക്ക് ശ്വാസോഛ്വാസം നടത്താൻ കഴിയുന്ന ബ്രോങ്കയിൽ കുഴലുകളിൽ ( വായു സഞ്ചാരത്തിന് സഹായിക്കുന്ന ) അണുബാധയും വീക്കവും മൂലമാണ് ബ്രോങ്കൈറ്റസ് ഉണ്ടാകുന്നത്. ഇത് കാരണം നിങ്ങൾക്ക് കഠിനമായ ചുമയും, കഫവും ഉണ്ടാകുന്നു. ബ്രോങ്കൈറ്റിസത്തിന്റെ ഏറ്റവും സാധാരണമായ കാണപ്പെടുന്ന ലക്ഷണം കഫം ഉത്പാദിപ്പിക്കുന്ന ഒരു ചുമയാണ്. ഇതിന്റെ കൂടെ മൂക്കൊലിപ്പ്, തൊണ്ടവേദന, പുറത്തിലും പേശികളിലും വേദന, ക്ഷീണം, തുമ്മൽ തുടങ്ങിയവ ഉണ്ടാവും.  കഠിന ബ്രോങ്കൈറ്റിസ് ബാധിതരായ രോഗികൾക്ക് ആൻറിബയോട്ടിക് പ്രതിരോധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാൽ, ദീർഘകാല ബ്രോങ്കൈറ്‌സ് ഉള്ള രോഗികൾക്ക് ആൻറിബയോട്ടിക്കുകൾ തന്നെ ശുപാർശ ചെയ്യുന്നു.

 

urinary tract infection, bladder  മൂത്രനാളികളുടെ അണുബാധ (Urinary Tract Infection)                                               

നിങ്ങളുടെ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ, അധിക ദ്രാവകങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഒരു ജലനിര്‍ഗ്ഗമനസംവിധാനമാണ് മൂത്രനാളി (Urinary Tract). ബാക്ടീരിയ പോലുള്ള രോഗാണുക്കൾ മൂത്രനാളത്തിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കീഴടക്കിയാൽ, ഇത് മൂത്രനാളികളുടെ അണുബാധയ്ക്ക് വഴിവെക്കുന്നു. അതുകൊണ്ട് നിങ്ങളുടെ മൂത്രനാളിലെ ഏതെങ്കിലും ഒരു ഘടകത്തെ തകരാറിലാകാൻ സാധിക്കും. വൃക്കകൾ, മൂത്രസഞ്ചി, അവയ്ക്കിടയിൽ പ്രവർത്തിക്കുന്ന കുഴലുകൾ എന്നീ ഘടകങ്ങളെ അണുബാധ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. മൂത്രനാളികളുടെ അണുബാധ ഉണ്ടാവാൻ സാധ്യത പുരുഷന്മാരേക്കാൾ  കൂടുതൽ സ്ത്രീകളിലാണ് കാണപ്പെടുക.  മൂത്രനാളികളുടെ അണുബാധ ഏറ്റവും പൊതുവായി കാണപ്പെടുന്ന ബാക്ടീരിയകളിലൊന്നാണ് ഇ-കൊളൈ (E-coli). വ്യക്തിഗത ശുചിത്വവും, കുറഞ്ഞ അളവിൽ വെള്ളം കുടിക്കുക എന്നൊക്കെയാണ് മൂത്രനാളികളുടെ അണുബാധ ആരംഭിക്കാൻ കാരണം.

മൂത്രനാളികളുടെ അണുബാധയുടെ ലക്ഷണങ്ങൾ ഇവയാണ്:

 • മൂത്രം ഒഴിക്കാനുള്ള തിടുക്കം ഉണ്ടാവുക
 • താഴെ പുറം ഭാഗത്തും , അടി വയറിലും വേദന
 • ഛർദ്ദി, പനി
 • മൂത്രം ഒഴിച്ചതിനു ശേഷം അപൂർണ്ണത തോന്നുക
 • വേദനാജനകമായ അല്ലെങ്കിൽ എരിച്ചിലുള്ള മൂത്രം

സാധാരണയായി, ആന്റിബയോട്ടിക്കുകളാണ് മൂത്രനാളികളുടെ അണുബാധകൾക്ക് നൽകുക, എന്നാൽ വേദനയും അസ്വസ്ഥതയും നിയന്ത്രിക്കാൻ നിങ്ങളുടെ ഓൺലൈൻ ഡോക്ടർ വേറെ പ്രതിവിധി നിർദേശിച്ചേക്കാം. നിങ്ങളുടെ മൂത്രനാളിൽ നിന്നും രോഗാണുക്കൾ പുറംതള്ളാൻ, നിർബന്ധമായി ധാരാളം വെള്ളം കുടിക്കുക.

 

conjuctivitis, pink eye, eye, red eye   ചെങ്കണ്ണ്

ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ (Conjunctiva) എന്ന കോശ ഭിത്തിയിൽ രോഗാണുവോ മറ്റു വസ്തുക്കളോ കാരണം നിറയുകയും, അതിന്റെ ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും, തുടർന്ന് കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. ഇത് രണ്ടു കണ്ണിനെയും ബാധിച്ചേക്കാം. കുട്ടികളിൽ ആണ് ഇത് കൂടുതൽ കാണപ്പെടുക. ചെങ്കണ്ണ് വളരെ പെട്ടന്ന് പടരുന്ന രോഗമായതുകൊണ്ട് വീട്ടിലോ സ്കൂളിലോ മറ്റു ആളുകളിൽ നിന്നും എളുപ്പത്തിൽ പടർന്നു പിടിക്കാൻ സാധിക്കും. പൂമ്പൊടി (Pollen) കൊണ്ടും ചെങ്കണ്ണ് ഉണ്ടാകുവാൻ സാധിക്കും. ചെങ്കണ്ണ് അലോസരപ്പെടുത്തുന്നതാനെങ്കിലും, അത് നിങ്ങളുടെ കാഴ്ച ശക്‌തിയെ അപൂർവമായി ബാധിക്കാറുള്ളു. ചികിത്സ നൽകി കൊണ്ട് ചെങ്കണ്ണിന്റെ അസ്വാരസ്യം കുറയ്ക്കാൻ സഹായിക്കും. കാരണം ചെങ്കണ്ണ് പകർച്ചവ്യാധി ആയതിനാൽ, ആദ്യകാല രോഗനിർണയവും ചികിത്സയും നൽകിയാൽ അതിന്റെ വ്യാപ്‌തി പരിമിതപ്പെടുത്താൻ സഹായിക്കും.

ചെങ്കണിന്റെ ലക്ഷണങ്ങൾ ഇവയാണ്:

 • ഒന്നോ, രണ്ടോ കണ്ണുകളിൽ ചുവപ്പ്
 • കണ്ണുകളിൽ ചൊറിച്ചിൽ
 • കൺപോളകളിൽ വീക്കം
 • സൂര്യവെളിച്ചത്തിൽ അതിയായി പ്രതികരിക്കുക
 • അമിതമായ കണ്ണുനീർ
 • അതിരാവിലെ കണ്പീലികളിലും കണ്പോളകളിലും ചീ നിൽകുക

 

chronic sinusitis, ct scan   സൈനസ്സ് അണുബാധ

ലോകമെമ്പാടുമുള്ള തലവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് സൈനസൈറ്റിസ്സ്. ഇതിനെ പറ്റി കൂടുതൽ പറയുന്നതിന് മുൻപായി, ആദ്യം സൈനസ്സ് എന്താണെന്ന് നാം അറിഞ്ഞിരിക്കണം. നിങ്ങളുടെ തലയിലും, മുഖത്തിലായിട്ടും സൈനസ്സ് എന്നുപറയുന്ന ഒരുപാട് ദ്വാരങ്ങളുണ്ട് (cavity), അതിൽ നിറയെ വായു ആണുള്ളത്. നിങ്ങളുടെ സൈനസ്സിൽ പ്രവേശിക്കുന്ന ദ്രാവകം സാധാരണമായി മൂക്കിലൂടെയോ തൊണ്ടയുടെ പുറകിലായിട്ടാണ് പുറംതള്ളുക. എന്നിരുന്നാൽ ഈ സൈനസ്സിൽ ഏതെങ്കിലും ഒരു തരത്തിൽ തടസമുണ്ടായാൽ, അവിടെ നീർകെട്ടുണ്ടാവുകയും അവിടെ മറ്റു രോഗാണുക്കൾക്ക് വളരുവാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ഇത് മൂലം സൈനസ്സ് അണുബാധയ്ക്ക് കാരണമാവുന്നു. ഇപ്രകാരം സൈനസ്സ് അണുബാധ എന്ന് പറയുന്നത്   മൂക്കിൻറെ പാളികളിൽ ഉള്ള വായു അറയുടെ വീക്കമാണ്. അണുബാധ, അലർജികൾ, രാസവസ്തുക്കളോ അല്ലെങ്കിൽ സൈനസ്സിൽ കണികയുടെ പ്രകോപനം എന്നിവ മൂലം സൈനസ്സ് അണുബാധ ഉണ്ടാകാം.

സൈനസ്സിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

 • സൈനസ്സ് തലവേദന
 • തൊണ്ടവേദന
 • ചുമ
 • വായനാറ്റം
 • പല്ല് വേദന

ഇതിന്റെ ചികിത്സ നൽകേണ്ടത് കാരണം കണ്ടെത്തി ആശ്രയിച്ചിരിക്കുന്നു. രോഗാണുക്കൾ മൂലമോ ഉണ്ടാകുന്ന അണുബാധയാണെങ്കിൽ അതോ രോഗലക്ഷണങ്ങൾ കടുത്തതോ, ഒരാഴ്ചയിൽ കൂടുതലുള്ളവയോ ആണെങ്കിൽ ഡോക്ടർ ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കാവുന്നതാണ്. വൈറസ് മൂലമുണ്ടാകുന്നതോ, ദീർഘകാലമായിട്ട് അനുഭവിക്കുന്നതാണോ എന്നുള്ള സൈനസൈറ്റിസുകൾക്ക് ആന്റിബയോട്ടിക്കുകൾ പ്രാവർത്തികമല്ല. ആന്റിഹിസ്റ്റമിൻസ് (Antihistamines) & ടീകഞ്ചസ്റ്റന്റ്സ് (Decongestants) എന്നീ മരുന്നുപയോഗിച്ച് നിങ്ങളുടെ മൂക്കിലെ വീക്കവും, സൈനസ്സിലെ തടസങ്ങളൊക്കെ കുറക്കുവാൻ സഹായിക്കും. നിങ്ങളുടെ ലക്ഷണങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ദീർഘകാല ആന്റിബയോട്ടിക്ക് ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.

 

ear infection   ചെവിയിലെ അണുബാധ

കുട്ടികളിൽ കാണപെടുന്നപോലെ ചെവിയിലെ അണുബാധകൾ മുതിർന്നവരിൽ പൊതുവായുണ്ടാവാറില്ല, എന്നാൽ അവ കൂടുതൽ ഗുരുതരമായേക്കാവുന്നതാണ്. ചെവിയിലെ അണുബാധ മിക്കപ്പോഴും ഒരു ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധയാണ്. അത് മിക്കവാറും ചെവിയുടെ മധ്യ ഭാഗത്തായിട്ടാണ് ബാധിക്കുക. നീർക്കെട്ടും വീക്കം കാരണം ചെവിയിൽ ഇടയ്ക്കിടെ വേദനയുണ്ടാവുന്നുണ്ട്. ഓരോ ചെവിയിൽ നിന്നും, യൂസ്റ്റേഷ്യൻ കുഴലുകൾ (Eustachian tubes) എന്നുപറയുന്ന തൊണ്ടയുടെ പിൻഭാഗത്തുള്ള ഒരു ധമനിയുണ്ട്, അത് ജലദോഷം, മറ്റു അലർജികൾ, പുകവലി എന്നിവ മൂലം ധമനിയിലുള്ള ദ്രവങ്ങളുടെ നീക്കുപോക്കിനെ തടസമുണ്ടായാൽ അവിടെ അണുബാധയ്ക്ക് വഴിവെക്കുന്നു.

ചെവിയിലെ അണുബാധയുടെ പൊതുവായ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

 • ചെവിയിലെ വീക്കം
 • കേള്‍വി കുറവ് 
 • തലകറക്കം
 • ഛർദ്ദി
 • ഉറങ്ങാൻ ബുദ്ധിമുട്ട്
 • തലവേദന
 • സമതുലനാവസ്ഥ നഷ്ടപ്പെടുക 
 • ചെവി വേദന

 

ചെവിയിലെ മിക്ക അണുബാധകൾക്കും വൈദ്യസഹായം ആവശ്യമില്ലാതെ തന്നെ ഭേദമാക്കാം, എന്നാൽ സ്ഥിരമായി അസ്വസ്ഥതയോ നിങ്ങളുടെ ലക്ഷണങ്ങൾ മെച്ചപ്പെടാതിരിക്കുകയോ ചെയ്താൽ നിങ്ങളുടെ ഡോക്ടർ ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കും.

 

adult back pain, aches   വേദനയും കഠിനവേദനയും

നമ്മിൽ പലരും ശരീരത്തിലെ പല ഭാഗത്തും പല തരത്തിലുള്ള വേദന അനുഭവിച്ചിട്ടുണ്ട്. നമ്മുടെ ആന്തരിക അവയവങ്ങളിൽ നിന്നും ഉണ്ടാകുന്ന വേദന, പേശി വേദന, എല്ലുകളുടെ വേദന എന്നിവ ഉൾപ്പെടുന്നു. മൃദുവായ വേദനകളൊക്കെ നമ്മൾ പലരും അവഗണിക്കുന്നതിന്റെ കാരണം അത് നമ്മുടെ ദൈനം ദിന കാര്യ പ്രവർത്തനങ്ങളിൽ ഇടപെടാറില്ല. വേദനയുടെ ചില പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് നിസ്സാര പരിക്കുകൾ, സന്ധികളുടെ വീക്കം, അനുയോജ്യമായ പാദരക്ഷകൾ, താഴെ പുറം വേദന, ഉയര്‍ന്ന ഹീലുകളുള്ള ഷൂ, ആമാശയവീക്കം, ചെന്നിക്കുത്ത്‌ തുടങ്ങിയവയാണ്. അടിയന്തിര ചികിത്സ സഹായം അത്തരം വേദനയ്ക്ക് ആവശ്യമില്ലെങ്കിലും, ഒരു രോഗനിർണയത്തിൽ എത്തിച്ചേരാനും, വേദന എന്താണെന്ന് വിലയിരുത്തി അതിനെ ഫലപ്രദമായി നിയന്ത്രിക്കാനും ഒരു ഡോക്ടറുടെ അഭിപ്രായം എല്ലായ്‌പോഴും പ്രയോജനകരമാണെന്ന് നിസ്സംശയം.

 

lifestyle disease, heart, stethoscope, doctor,   ജീവിതശൈലി രോഗങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ നില, പക്ഷാഘാതം (stroke), ഹൃദ്രോഗങ്ങൾ എന്നിവയൊക്കെ മരുന്നുകൾ, ഭക്ഷണ പരിഷ്ക്കരണങ്ങൾ, വ്യായാമങ്ങൾ കൊണ്ട് ദീർഘനാളത്തെ ചികിത്സ ആവശ്യമാണ്. നിങ്ങളുടെ മരുന്നിന്റെ അളവ് വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ ഡോക്ടറുമായി സമ്പർക്കം പുലർത്തുക, രക്ത പരിശോധന ഫലങ്ങൾ പുതുക്കി രേഖപ്പെടുത്തുക, വിട്ടു പോയ മരുന്നുകൾ എന്തുചെയ്യണമെന്ന ഉപദേശം തേടുന്നതിനൊക്കെ നിങ്ങളുടെ ജീവൻ വരെ രക്ഷിക്കാനാകും. ഇതൊരു ഓൺലൈൻ ഡോക്ടറുടെ സേവനം ഉപയോഗിച്ച് എളുപ്പമാക്കാം.

 

stomach flu, pain, sickness ഗാസ്ട്രോഎൻററെറ്റിസ്

ഗാസ്ട്രോഎൻററെറ്റിസ് എന്ന് പറയുന്നത് ഒരു അണുബാധ മൂലം വയറിലും കുടലിലും ഉണ്ടാകുന്ന വീക്കമാണ്. മാത്രമല്ല വയറിളക്കം, ഉദരസംബന്ധമായ തരിപ്പ്‌, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ചിലപ്പോൾ പനി എന്നീ തരത്തിലുള്ള ലക്ഷണങ്ങൾ ഉൾപ്പെടുന്നു. നിരവധി രോഗാണുക്കളിൽ നിന്നും ഗാസ്ട്രോഎൻററെറ്റിസ് ഉണ്ടാകാം. കുട്ടികളിലെയും ശിശുക്കളെയും റോട്ടാവൈറസ്സാണ് സാധാരണമായി  ബാധിക്കുക, അത് പിന്നെ മുതിർന്നവരിലേക്കും പകരും. ഇത് ഭക്ഷണപദാർത്ഥത്തിലും ജലത്തിലുമാണ്  പകരുക.

ലക്ഷണങ്ങൾ:

 • വിശപ്പിലായ്മ
 • തലവേദന
 • തരിപ്പ് (cramps)
 • കുഴിഞ്ഞകണ്ണ്‌
 • ത്വക്കിൽ ഇലാസ്തികതയുടെ അഭാവം

ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം വൈറസ്സുകൾക്ക് സ്വാധീനവുമുണ്ടാകില്ല എന്നതിനാൽ, നിങ്ങളുടെ ഡോക്ടർ രോഗലക്ഷണങ്ങൾ കുറയ്ക്കാനും അസ്വാരസ്യം നിയന്ത്രിക്കാനും കുറിപ്പടിയില്ല-മരുന്നുകൾ (Over the counter) നിർദ്ദേശിക്കും.

 

Ilness, sick, health condition   മറ്റു ചില രോഗാവസ്ഥകൾ

 • കുട്ടികളിൽ കാണപ്പെടുന്ന പനി
 • ജലദോഷം
 • ചെന്നിക്കുത്ത്‌ (Migraine)
 • സാന്ത്വന പരിചരണം (Palliative Care)
 • നിസ്സാര പരിക്കുകൾ
 • കാഴ്ച പ്രശ്നങ്ങൾ
 • ആർത്തവ പ്രശ്നങ്ങൾ
 • തൈറോയ്ഡ് പ്രശ്നങ്ങൾ

 

ഏതെല്ലാം രോഗാവസ്ഥകൾക്കാണ് ഡോക്ടർമാർക്ക് ചികിത്സ സഹായം നൽകാൻ കഴിയാതിരിക്കുക

യഥാർത്ഥ ശാരീരിക പരിക്കുകൾ, മുറിവു തുന്നിക്കൂട്ടല്‍, പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കൊണ്ട് ബാന്‍ഡേജ്‌ ഇടുക, ആവശ്യമായ എക്സ്-റേ, സജ്ജീകരണം, ആവരണം ചെയ്യേണ്ട ഉളുക്കിയ അല്ലെങ്കിൽ പൊട്ടലുള്ള എല്ലുകൾ തുടർന്നുള്ള അവസ്ഥകൾക്ക് ഡോക്ടർക്ക് ചികിത്സ സഹായം നൽകാൻ കഴിയില്ല. ഓൺലൈൻ ഡോക്ടർമാരുടെ സേവനം ആശ്രയിക്കാത്ത ചില ആരോഗ്യ അവസ്ഥകൾ ചുവടെ:

 • ആഴത്തിലുള്ള മുറിവുകൾക്കുള്ള സൂക്ഷ്മമായ തുന്നിച്ചേർക്കലും ഡ്രസ്സിങ്ങും
 • വൈദ്യുതാഘാതം
 • അപസ്മാരം
 • അബോധാവസ്ഥയിലുള്ള രോഗി
 • കഠിനമായ വിഷാദം
 • സ്കിസോഫ്രീനിയ (Schizophrenia)
 • തീയിൽ നിന്നും പൊള്ളൽ എല്കുക
 • മൃഗങ്ങളിൽ നിന്നും കടിയേൽക്കുക
 • വാഹന അപകടങ്ങൾ
 • തെറ്റായതും സംശയാസ്പദമായ അസ്ഥി പരിക്കുകൾ
 • കഠിനമായ ഓക്കാനം, ഛർദ്ദിയും
 • അനിയന്ത്രിതമായ പ്രമേഹം
 • ത്വരിതഗതിയിലുള്ള രക്തസമ്മർദ്ദം

 

എന്നീ ചില ആരോഗ്യ അവസ്ഥകൾ ഒഴിച്ചാൽ, ഏതാണ്ട്‌ മറ്റെല്ലാ അസുഖങ്ങളും ഡോക്ടർമാർക്ക് ഓൺലൈനിൽ തന്നെ ചികിത്സയോ നിർദ്ദേശമോ നൽകാൻ സാധിക്കുന്നതാണ്. നിങ്ങൾ ഒരു ഓൺലൈൻ ഡോക്ടറുമായി സംസാരിക്കുവാനോ അല്ലെങ്കിൽ ഡഫോഡിയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുകയാണെങ്കിൽ, www.dofody.com എന്ന വെബ്സൈറ്റിൽ പോയി നിങ്ങളുടെ സ്വന്തം അക്കൗണ്ട് ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യുക. ഡോക്ടർമാരുമായി എളുപ്പത്തിലും വേഗത്തിലും സംശയനിവാരണം നടത്താനായി, ഞങ്ങളുടെ ആപ്പ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുക.

 

Dofody LOGO

 

Leave a Comment

%d bloggers like this: