Child injection, Vaccination

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി?

ഈ അടുത്തായിരുന്നു രവി കിരൺ എന്ന നാല് വയസ്സുള്ള കുട്ടി എന്റെ അയാൾവാസിയായി വന്നിട്ട്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അവന്റെ കുസൃതിയും, വാചാലതയും, തമാശയും കൊണ്ട് അവൻ എന്നെയും എന്റെ വീട്ടുകാരുടെയും ഹൃദയം കവർന്നു. വെള്ളത്തിന്റെ ടാങ്കിൽ വെള്ളം തീരുമ്പോൾ ഞാൻ അമ്മയോട് ഉറക്കെ മോട്ടോർ ഓൺ ചെയ്യാൻ പറയുമ്പോൾ, മറുപടിയായി ഇടൂലഎന്ന് അടുത്ത വീട്ടിൽ നിന്നും വരാറുണ്ട്. വളരെ അധികം വേഗത്തിലാണ് അവനും എന്റെ അമ്മയും ചങ്ങാത്തം കൂടിയത്.

പിന്നെ ഒരു ദിവസം കോളേജിൽ നിന്നും എത്തിയപ്പോൾ, വിഷമിച്ചിരിക്കുന്ന അമ്മയാണ് ഞാൻ കണ്ടത്. ‘അമ്മ പറഞ്ഞാണ് ഞാൻ അറിഞ്ഞതു രവി കഠിനമായ പനിയും, ഛർദിയും കാരണം ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നുള്ളത്. രവിയുടെ അച്ഛനുമായി ഫോണിൽ സംസാരിച്ചപ്പോൾ മനസിലാക്കാൻ പറ്റിയത് “മെനിഞ്ചൈറ്റിസ്” എന്ന രോഗമാണെന്നുള്ളത്. പനി തലച്ചോറിലേക്ക് വ്യാപിക്കുകയും അതുകൊണ്ടു ഉണ്ടാവുന്ന രോഗാവസ്ഥയാണ് മെനിഞ്ചൈറ്റിസ്സ് എന്ന് വിശേഷിപ്പിക്കാറ്.

അടുത്ത ദിവസം ആശുപത്രിയിൽ എത്തിയപ്പോൾ ഞാൻ കണ്ടത്, ഉറക്കത്തിലുള്ള രവിയുടെ ചുവന്ന തളർന്ന മുഖമായിരുന്നു. അണുബാധ തലച്ചോറിലേക്ക് ബാധിച്ചത് കാരണമായിയുന്നു രവിക്ക് കഠിനമായ പനിയും, ഛർദിയും, അപസ്മാരവുമുണ്ടായത്. തുടർച്ചയായ രണ്ടാഴ്ച നീണ്ടു നിന്ന ആശുപത്രി ചികിത്സയ്ക്ക് ശേഷം രവിയെ ഡിസ്ചാർജ് ചെയ്തു, പക്ഷെ തിരിച്ചു വീട്ടിലെത്തിയ രവിയുടെ ജീവിതം പൂർണമായും മാറിപ്പോയി. തമാശകളും, കുസൃതികളുമില്ലാത്ത വീടായി മാറി രവിയുടേത്. തലച്ചോറിൽ ഉണ്ടായ തകരാർ കാരണം, കേൾവി ശേഷി നഷ്ടപ്പെട്ടിരുന്നു. രവിയുടെ ഈ അവസ്ഥക്ക് കാരണം മാതാപിതാക്കളായിരുന്നു എന്ന് അവർക്കു തന്നെ നല്ല ബോധ്യമുണ്ടായിരുന്നു!

ഇത് ഇന്ത്യയിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലക്ഷക്കണക്കിന് മാതാപിതാക്കളെപ്പോലെ കുത്തിവയ്പ് എന്ന ആശയം രവിയുടെ മാതാപിതാക്കളും എതിരായിരുന്നു. അല്ലായിരുന്നെങ്കിൽ രവിക്ക് മെനിഞ്ചൈറ്‌സിനെതിരെ പ്രതിരോധ ശേഷി ഉണ്ടാവുകയും അത് കാരണം രവിയുടെ കേൾവി വൈകല്യവും എളുപ്പത്തിൽ തടയാമായിരുന്നു. ഇന്ത്യയിലെ കുട്ടികളിൽ സാധാരണമായി കാണപ്പെടുന്ന രണ്ടു തരത്തിലുള്ള മെനിഞ്ചൈറ്‌സാണ് മൈക്കോബാക്റ്റീരിയം ട്യൂബെർക്കുലോസിസും‘ ‘ഹീമോഫിലിസ് ഇൻഫ്ലുൻസയും. ഇവയ്‌ക്കെതിരെ ബി സി ജി കുത്തിവെപ്പും എച് ഐ ബി കുത്തിവെപ്പും എന്ന് രണ്ടു പ്രധാനപ്പെട്ട വാക്‌സിനുകളാണുള്ളത്. ഇവ മെനിഞ്ചൈറ്‌സിനെ മാത്രമല്ല മിലിയറി ട്യൂബർക്ലോസിസ്, ഒറ്റിറ്റിസ് മീഡിയ( ചെവിയിലെ അണുബാധ), ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും.

തെറ്റിധാരണമൂലം പല മാതാപിതാക്കൾ കുത്തിവെപ്പെന്ന ആശയത്തിനെതിരെയാണ്. കാരണം ഇതിന്റെ ഗൗരവത്തെ കുറിച്ച് ഒരു അവബോധമില്ലാത്തതു കൊണ്ടാണ്. അതുകൊണ്ടു ഞാൻ ഈ ലേഖനത്തിലൂടെ കുത്തിവെപ്പിനെ കുറിച്ചുള്ള ചില സംശയങ്ങളും തെറ്റിദ്ധാരണകളും വിശദീകരിക്കാൻ ശ്രമിക്കാം.

രോഗപ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം

മനുഷ്യരാശിയുടെ കണ്ടുപിടത്തങ്ങളിൽ നിർണായകമാണ് പ്രതിരോധ വാക്‌സിനുകൾ. ഈ കണ്ടുപിടത്തം കാരണം നിരവധി ആളുകളുടെ ജീവിതം എടുത്ത വസൂരി പോലെയുള്ള രോഗത്തെ കടിഞ്ഞാണിടുവാനും മാത്രമല്ല, ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്യുവാനും, ഇപ്പോൾ കരൾ, ഗർഭാശയമുഖ അർബുദം തുടങ്ങിയ അപകടകരമായ അർബുദത്തെ തടയുന്നതിനും ലോകത്തിൽ തന്നെ ആരോഗ്യ മേഖലയിൽ കുത്തിവെപ്പ് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വസൂരി മാത്രമല്ല, വികസിത രാഷ്ട്രങ്ങളിൽ കാണപ്പെടുന്ന പല രോഗങ്ങളും അവരുടെ കൃത്യമായ ഇടപെടലുകളും, ആ രാജ്യങ്ങളിലെ ഫലപ്രദമായ രോഗപ്രതിരോധ കുത്തിവെപ്പ് പരിപാടിയിലൂടെ ഈ വക രോഗങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്.

2014-ൽ ലോക ആരോഗ്യ സംഘടന (WHO) ഇന്ത്യയെ പോളിയോ വിമുക്തരാഷ്ട്രമാണെന്നു പ്രഖ്യാപിക്കുകയുണ്ടായി. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നാഴിക കല്ലാണ് കാരണം നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്താനും അഫ്ഗാനിസ്ഥാനിലും ഇപ്പോഴും പോളിയോ വിമുക്തമല്ല. ഫലപ്രദമായ ദേശിയ രോഗ പ്രതിരോധ കർമ്മപരിപാടികൾ കാരണം ഇന്ത്യയിൽ അവസാനമായി പോളിയോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2011-ആണ്. കഴിഞ്ഞ 30 വർഷമായി ഭാരത സർക്കാർ ഇന്ത്യൻ ജനതയ്ക്ക് കുത്തിവെപ്പുകൾ തികച്ചും സൗജന്യമായി നല്കീകൊണ്ടിരിക്കുന്നു. നിസ്സാരമായ സൂചികളും തുള്ളികളും ഉപയോഗിച്ച് പല രോഗങ്ങളും തടയാൻ സാധിക്കുന്നതാണ്. ഈ വസ്തുത കണക്കിലെടുത്തുകൊണ്ട്, നമ്മുടെ ദേശിയ രോഗപ്രതിരോധ പരിപാടികളിൽ ഉൾപ്പെടാത്ത വാക്‌സിൻ കുത്തിവെപ്പുകൾ, സ്വന്തം കയ്യിൽ നിന്നും പണം ചിലവാക്കി വാങ്ങുകയാണെകിൽ പോലും അത് വളരെ നല്ലയൊരു നിക്ഷേപമായിരിക്കും.

കുത്തിവെപ്പ് മൂലം തടയാനാകുന്ന രോഗങ്ങൾ

വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കാരണം, ധാരാളം രോഗങ്ങളിൽ നിന്ന് നമ്മെ പരിരക്ഷിക്കുന്ന വാക്‌സിൻ കുത്തിവെപ്പുകൾ നിലവിൽ ലഭ്യമാണ്. പല രോഗങ്ങൾക്ക് കാരണമായ രോഗാണുക്കളും കൂടാതെ വൈറസുനിനും എതിരെ ശക്തമായ പ്രതിരോധ കുത്തിവെപ്പുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ചില രോഗങ്ങൾ നമ്മുക്ക് നോക്കാം:

 • പോളിയോ
 • അഞ്ചാംപനി (Measles)
 • മുണ്ടിനീര്‌ (Mumps)
 • റൂബല്ല (ഒരുതരം അഞ്ചാംപനി)
 • മഞ്ഞപിത്തം
 • ഗർഭാശയമുഖ അർബുദം (Cervical Cancer)
 • ക്ഷയരോഗം
 • ഡിഫ്തീരിയ
 • വില്ലൻ ചുമ (Whooping Cough)
 • ടെറ്റനസ്
 • ജപ്പാൻ ജ്വരം
 • ടൈഫോയ്ഡ്
 • ന്യൂമോണിയ
 • റോട്ടാവൈറ്സ് അണുബാധ
 • കരൾ അർബുദം

കുത്തിവെപ്പുകൾ സുരക്ഷിതമാണോ?    Bacteria, Syringe, Disease

വാക്സിനുകൾ അഥവാ കുത്തിവെപ്പുകൾ ലോകത്തിൽ അവതരിപ്പിച്ചിട്ടു 50 വര്ഷം തികയുന്നു. വേദന ശമീപിക്കാൻ ഉപയോഗിക്കുന്ന  മരുന്നുകളും, സാധാരണമായി കുട്ടികൾക്ക് പോലും കൊടുക്കുന്ന മിക്ക ആന്റിബയോട്ടിക്കിനെക്കാളും സുരക്ഷിതമാണ് വാക്‌സിനുകൾ. ഗവേഷകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, മറ്റ് വിദഗ്ദ്ധർ എന്നിവരുടെ ദീർഘകാല ക്ലിനിക്കൽ പഠനങ്ങളിലൂടെയാണ് ഓരോ വാക്സിനും അവതരിപ്പിക്കപ്പെടുന്നത്. വാക്സിനുകൾക്ക് കടുത്ത അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടാവുന്ന സാധ്യത ആന്റിബയോട്ടിക്ക്‌ വച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ഓരോ തവണയും ഒരു ദേശീയ പ്രതിരോധ കുത്തിവെപ്പ്പ കർമ്മപദ്ധതിയിലേക്ക് ഒരു വാക്സിൻ അവതരിപ്പിക്കപ്പെടുമ്പോൾ, അതിന്റെ സുരക്ഷിതത്വം എല്ലാം തെറ്റായിട്ടാണ് മാധ്യമങ്ങളിലൂടെ വ്യാഖ്യാനിക്കുന്നത് . ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ  പ്രവർത്തിക്കുന്ന ശത്രുക്കളാണിവർ. മാധ്യമങ്ങൾ ഇത്തരം
പ്രതിഷേധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും എന്നിട്ടു അതിനെ അവരുടെ ചാനൽ വാർത്തകൾക്കും, ചർച്ചകൾക്കും കുപ്രസിദ്ധി ലഭിക്കാൻ വേണ്ടി അനാവശ്യമായി ഊതി പെരുപ്പിക്കാറുണ്ട്. വാക്സിനുകളുടെ സുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുന്നെങ്കിൽ, നിങ്ങളുടെ ഡോക്ടർമാരോട് ചോദിക്കുക, നിങ്ങളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വാർത്ത മാധ്യമങ്ങൾ, വാട്സാപ്പും ഉപയോഗിച്ചിട്ടല്ല.

കുത്തിവയ്പ്പിനുള്ള പാർശ്വഫലങ്ങൾ സാധാരണമായി കാണപ്പെടുന്നത് ചുവന്നതും, ചിലപ്പോൾ കുത്തിവയ്പ് ചെയ്ത ഭാഗത്തെ വേദനയുമാണ്. എന്നിരുന്നാൽ അത് വാക്സിനുകൾക്ക് മാത്രമല്ല മറ്റേതെങ്കിലും കുത്തിവെപ്പുകളിൽ അനുഭവപ്പെടുന്നതാണ്. ഇതുകാരണം ചില കുട്ടികളിൽ പനി ഉണ്ടാകാറുണ്ട്, ഇത് പനി കുറയ്ക്കുന്ന മരുന്നുകൾ കൊണ്ട് എളുപ്പത്തിൽ നിയന്ത്രിക്കാനാകും. ഇത്തരത്തിലുള്ള പാർശ്വഫലങ്ങളുണ്ടായാൽ പോലും  (അതും വളരെ അപൂർവ്വമായി സംഭവിക്കുന്നതുമാണ്) കൂടാതെ അവ നിസ്സാരമായ മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകും. മാത്രമല്ല, ഇവയിൽ മിക്കതും കഠിനമല്ല. ഈ വാക്സിനുകൾ അതവ കുത്തിവെപ്പുകൾ തടയുന്ന രോഗങ്ങൾ കാരണമുണ്ടാക്കുന്ന വൈകല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പാർശ്വഫലങ്ങൾ ഒന്നുമല്ല. ഏതാനും മിനുറ്റുകളുണ്ടാവുന്ന കുട്ടിയുടെ വേദനക്ക് വേണ്ടി കുത്തിവെപ്പ് ചെയ്യാത്തപക്ഷം നിങ്ങളുടെ കുട്ടിക്കൊപ്പം നിങ്ങൾ ജീവിതകാലം മുഴുവൻ കരയേണ്ടിവരുമെന്നോർക്കുക!

നിങ്ങൾ വായിച്ചിരിക്കേണ്ട മറ്റു ലേഖനങ്ങൾ

1. കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം .

2. ഇന്ത്യയിൽ നടത്തപെടുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് കാര്യപരിപാടികൾ

കുത്തിവെപ്പിനെ കൊണ്ട് നിങ്ങളുടെ സമയവും പണവും ലാഭിക്കുന്നു

രോഗശമനത്തെക്കാൾ എപ്പോഴും നല്ലതാണ് രോഗപ്രതിരോധം

ഈ പഴമൊഴിയെ ആരെങ്കിലും വിയോജിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. മുകളിൽ നൽകിയിരിക്കുന്ന വാക്സിനുകൾക്ക് ഒട്ടനവധി രോഗങ്ങൾ തടയാവുന്നതാണ്, എങ്കിൽപ്പോലും ഇത്തരം രോഗങ്ങൾ കുറച്ചുകാണുകയുമരുത്. അവയിൽ ചിലത് ജീവന് അപകടവും, ആജീവനാന്ത സങ്കീർണതകൾക്കു കാരണമായേക്കാവുന്നതാണ്. ഇത്തരം രോഗം കൊണ്ട് ഏറ്റവും ഭീഷണിയുള്ളത് ശാരീരികവൈകല്യമുണ്ടാവുകയെന്നാണ്. ഉദാഹരണത്തിന്, ഒരു കുട്ടിയെ പോളിയോ കാരണം ആജീവനാന്തം തളര്‍വാതം പിടിക്കുക.   പ്രസവാനന്തര റൂബെല്ല ബാധിച്ച അമ്മയിൽ നിന്ന് നവജാത ശിശുവിന് Congenital Rubella Syndrome (CRS) ബാധിക്കുകയുംകുട്ടി വളർന്നുവരുമ്പോൾ മാനസിക വൈകല്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ, തിമിരം, കേൾവി നഷ്ടപ്പെടൽ എന്നിവയാണ് CRS മായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്നങ്ങൾ. മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് എന്നിവ മസ്തിഷ്കത്തിന്റെ ഏതെങ്കിലും ഭാഗത്തെ കോട്ടം വരുത്തുകയും, അതുവഴി ശരീരത്തിൻറെ ബന്ധപ്പെട്ട ഭാഗങ്ങളിലോഇന്ദ്രിയവങ്ങളിലോ ഉൾപ്പെടെയുള്ളവയെ ബാധിക്കുകയും ചെയ്യും. ആജീവനാന്തം അവരുടെ കുട്ടി അപ്രാപ്തമാക്കാൻ ആരാണ് ആഗ്രഹിക്കുന്നത്? അത്തരം വൈകല്യങ്ങൾ തടയുന്നതിലൂടെയുണ്ടാവുന്ന സമയവും പണലാഭവും ഒന്നു ചിന്തിച്ചു നോക്കു! ഞാൻ, വിവാഹിതരാവാൻ പോകുന്ന എല്ലാ പെൺകുട്ടികൾക്കും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ ശുപാർശചെയ്യും കാരണം വാക്സിനിലെ 3 ഡോസുകൾ 10000 രൂപ ചെലവുള്ളതാണെങ്കിൽ പോലും, സ്ത്രീകളിൽ ഗര്ഭാശയമുഖ അർബുദം വരാതിരിക്കാൻ അത് തടയുന്നു.

കുത്തിവയ്പ്പ് എല്ലാവരെയും സംരക്ഷിക്കുന്നു

പ്രതിരോധ കുത്തിവെപ്പുകൾ സാധാരണ മരുന്നിനേക്കാൾ ഗുണം ചെയ്യുന്നതിനുള്ള പ്രധാന കാരണം വാക്‌സിനുകൾ ഒരു വ്യക്തിയിലൂടെ മാത്രമല്ല സമൂഹത്തിലും വർധിച്ച പ്രതിരോധശേഷി സൃഷ്ഠിക്കുന്നതുകൊണ്ടാണ്. ഇത്തരത്തിലുള്ള രോഗപ്രതിരോധത്തെ ഹെർഡ് ഇമ്മ്യൂണിറ്റിഅഥവാ കൂട്ട രോഗപ്രതിരോധശക്തിഎന്ന് വിളിക്കുന്നു. ഇത് കൊണ്ട് നാം മനസിലാക്കേണ്ടത് ഒരു കുത്തിവയ്ക്കപ്പെട്ട കുട്ടിക്ക്അയൽപക്കത്തുള്ള മറ്റൊരു അജ്ഞാതനായ കുത്തിവെക്കപ്പെടാത്ത കുട്ടിയുടെ പ്രതിരോധശേഷി വർധിപ്പിക്കാനോ സ്വാധീനിക്കാനോ കഴിയും. കുത്തിവയ്ക്കപ്പെട്ട കുട്ടികളിൽ നിന്ന് സമൂഹത്തിന് പ്രതിരോധശേഷി ലഭിക്കുന്നു. ഈ കാരണം പ്രതിരോധ കുത്തിത്തിവെപ്പുകൾ ലഭിക്കാത്ത കുട്ടികൾക്ക് പോലും, ചിലപ്പോളെങ്കിലും ചെറിയ തോതിൽ രോഗപ്രതിരോധ ശേഷി ലഭിക്കുന്നത്പോളിയോ പോലെയുള്ള ഒരു അസുഖത്തിന് ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നും തുടച്ചു മാറ്റാൻ ഒരു പ്രധാന കാരണം കൂടിയാണ് ഹെർഡ്‌ ഇമ്മ്യൂണിറ്റി. ഈ വസ്തുത പരിഗണിക്കുന്നതിലൂടെ, നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ ചെയ്താൽ കുത്തിവെപ്പുകൾ തടയുന്ന രോഗങ്ങൾക്കെതിരെ പ്രതിരോധം നേടുന്നവഴി നിങ്ങളുടെ മുഴുവൻ കുടുംബത്തെയും സുഹൃത്തുക്കളെയും നിങ്ങളുടെ സമൂഹത്തെയും നിങ്ങൾക്ക് സഹായിക്കാനാകും. സത്യസന്ധമായി പറയുകയാണെങ്കിൽ വാക്സിനേഷൻ ഒരു സാമൂഹിക സേവനമാണ്

എപ്പോഴാണ് കുത്തിവെപ്പുകൾ ഒഴുവാകേണ്ടത്?

മൃദുവായ പനി, മൂക്കൊലിപ്പ് ചുമ തുടങ്ങിയവ വരുന്നത് പ്രതിരോധ കുത്തിവെപ്പുകൾ കൊടുക്കാൻ സാധിക്കുന്നതാണ്. മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ, ചില കുട്ടികൾ വൃക്ക സംബന്ധമായ രോഗങ്ങൾക്കും, ആസ്ത്മ പോലുള്ള രോഗശമനത്തിനും കഴിക്കാറുണ്ട്. ഇത്തരം മരുന്നുകൾ കഴിക്കുന്ന കുട്ടികൾക്ക് ചില വാക്‌സിനുകൾ കൊടുക്കുന്നത് ഉചിതമല്ല. ഡിപിറ്റി വാക്സിൻ ലെ മുഴുവൻഘടകവും ചില സാഹചര്യത്തിൽ അപസ്മാരം, തലച്ചോറിലെ അർബുദം പോലെയുള്ള മസ്തിഷ്ക്ക രോഗമുള്ള കുട്ടികൾക്ക് കൊടുക്കുന്നതിനു മുമ്പായി ഡോക്ടർമാരുടെ അഭിപ്രായം നേടേണ്ടതാണ്. ഈ സാഹചര്യത്തിൽ അസെല്ലുലാർ”  വാക്‌സിൻ ശുപാർശ ചെയ്യാം. ജന്മനാ ഹൃദയം അഥവാ അവയവ രോഗങ്ങൾ ഉണ്ടെന്ന് മുൻകൂറായി അറിയപ്പെടുന്ന കുട്ടികൾ വാക്സിനുകൾ എടുക്കുന്നതിനു മുമ്പ് ഡോക്ടർമാരുടെ ഉപദേശം തേടണം.

ആവരണം

മനുഷ്യരാശിയുടെ ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് കുത്തിവെപ്പ്. അവ ശാരീരികവൈകല്യങ്ങളാകുന്നതും, ജീവനെ ബാധിക്കുന്നതുമായ പല രോഗങ്ങളെയും തടയുന്നതിന് കുത്തിവെപ്പ് വളരെ ഫലപ്രദമാണ്. ഇന്ത്യ പോളിയോ മുഖ്ത രാജ്യമായതു പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് മാത്രമാണ്. അവ സുരക്ഷിതമാണ്, കൂടാതെ കുറഞ്ഞ പാർശ്വഫലങ്ങൾ മാത്രമേ ഉണ്ടാകൂ. ഈ വാക്സിനുകൾ നൽകുന്ന രോഗപ്രതിരോധ ഗുണങ്ങൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിനുണ്ടാകുന്ന പാർശ്വഫലങ്ങളെക്കാൾ വളരെ കൂടുതലാണ്. കുട്ടികളെ കുത്തിവെപ്പുകൾ ചെയ്യാൻ തയ്യാറാകാത്ത മാതാപിതാക്കൾ തീർച്ചയായും തെറ്റിദ്ധരിച്ചിരികയാണ്. കുത്തിവെപ്പുകൾ വസൂരി പോലെയുള്ള രോഗങ്ങൾ നശിപ്പിക്കുന്നതിനും കൂടാതെ മറ്റു പല മാരക രോഗങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലുമാണ്. ഇന്ന് നമ്മുടെ കുട്ടികളെ കുത്തിവയ്ക്കാൻ നിങ്ങൾ തയ്യാറെടുക്കുകയാണെങ്കിൽ, ഇപ്പോഴത്തെ രോഗങ്ങളിൽ നിന്ന് നിങ്ങളെ പ്രതിരോധിക്കാനും മാത്രമല്ല നമ്മുടെ ഭാവി തലമുറകളെ അതിന്റെ പിടിയിൽ നിന്ന് ഉന്മൂലനം ചെയ്യുവാനും സാധിക്കും. കുത്തിവെപ്പിനെതിരെ വ്യാജവാർത്തകൾ പ്രചരിക്കുന്ന സാമൂഹ്യ വിരുദ്ധരോടു ഒരു അഭ്യർത്ഥനയുണ്ട് നിങ്ങൾ കുത്തിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ ദയവായി അത് തടയാതിരിക്കുകയും അതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.

ഡോക്ടർ പ്രസൂൺ, എഴുതിയ മറ്റു ലേഖനകൾ വായിക്കാൻ beingthedoctor.com സന്ദർശിക്കുക.

 

 

 

 

 

 

Leave a Comment

%d bloggers like this: