palliative patient on wheelchair

കിടപ്പിലായ രോഗികൾക്കു ആശ്വാസമായി “ഡോഫോഡി”

കിടപ്പിലായ രോഗികൾക്ക് ഒരു ഡോക്ടറെ നേരിട്ട് കാണുന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഒരു രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ ആവശ്യമുള്ള വാഹനം, സമയം, പണ ചെലവ്, പോരാത്തതിന് പരിചരിക്കുന്ന ആളുകളുടെ സൗകര്യം എല്ലാം കണക്കിലെടുക്കണം. ഈ കാരണവശാൽ ഭൂരിഭാഗം കിടപ്പിലായ രോഗികൾക്കും ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. ഓൺലൈൻ ആയിട്ട് ഡോക്ടറുടെ പരിശോധനയും, അഭിപ്രായവും, മരുന്നിന്റെ കുറിപ്പും ഇത്തരം രോഗികൾക്കും സൗജന്യമായി നൽകുന്ന സേവനം ആണ് “ഡോഫോഡി”. ഇന്നത്തെ ലേഖനത്തിൽ സാന്ത്വന പരിചരണത്തിൽ ഡഫോഡിയെ എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മുക്ക് പഠിക്കാം.

നാല് മാസങ്ങൾക്കു മുമ്പാണ് സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച 68 വയസുള്ള രാജീവേട്ടന് ശ്വാസഘോഷ അർബുദം ബാധിച്ചത്. നട്ടെല്ലുലേക്കു ബാധിച്ച കാരണം ഒരു മാസമായി രണ്ടു കാലുകളും തളർന്നു പോയിട്ട്. നിലവിൽ ഇദ്ദേഹത്തിന് സഹിക്കാൻ പറ്റാത്ത വേദനയും, ചുമയും, ശ്വാസംമുട്ടലും ഉണ്ട്. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിവരം പറഞ്ഞു വാങ്ങിക്കുന്ന മരുന്ന് കൊണ്ട് വേദനക്കും ഒട്ടും ആശ്വാസമില്ല. വീട്ടിൽ നിന്നും 30 km അകലെയാണ് സാന്ത്വന പരിചരണ കേന്ദ്രം. സാന്ത്വന പരിചരണ സേവനം നൽകുന്ന ഒരു ഡോക്ടറെ കണ്ടിട്ട് മൂന്നു മാസമായി. പലപ്പോളായിട്ടും സ്ഥിരമായി കാണിക്കുന്ന ഡോക്ടർ സാന്ത്വന പരിചരണ സേവനത്തിൽ പ്രവണത ഉള്ള ഡോക്ടറെ കാണിക്കുവാൻ വേണ്ടി പറയുന്നു. പക്ഷെ ദൂരവും വാഹന ലഭ്യതയും കാരണം അങ്ങനെ ചെയ്യുവാൻ ഇതേവരെ, രാജീവേട്ടന്റെ കുടുംബത്തിന് സാധിച്ചില്ല.

സാന്ത്വന പരിചരണത്തിൽ പ്രാമുഖ്യമുള്ള ഒരു ഡോക്ടറിന് രോഗിയുടെ വേദന മാത്രമല്ല, രോഗിയുടെ വേദനയോടപ്പം സാമൂഹികവും, മാനസികവും, വൈകാരികമായ ബുദ്ധിമുട്ടുകളും ഫലപ്രദമായി ചികിൽസിക്കാൻ പറ്റും. ഇത്തരം ഡോക്ടർമാർ വേദനയെ ചികിൽസിക്കുന്ന രീതി പരിശീലനം കിട്ടാത്ത ഡോക്ടർമാറിൽ നിന്നും വളരെ അധികം വ്യത്യാസമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വേദന സംഹാരിയായ മോർഫിൻ ഉപയോഗിക്കാനുള്ള ലൈസൻസ് പോലും ഇത്തരം ഡോക്ടർമാർക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. ഞാൻ പറഞ്ഞത് എല്ലാ രോഗികൾക്കും മോർഫിൻ ഉപയോഗിക്കേണ്ടി വരുമെന്നല്ല.

നമ്മുടെ രാജ്യത്തിൽ ഒരു രോഗിക്ക് സാന്ത്വന പരിചരണം സാധാരണമായി ലഭിക്കുന്നത് മരണാന്തര വേളയിലാണ്. ഇതിനു പകരം മറ്റു ചികിത്സകൾ തുടങ്ങുന്ന സമയത്തു തന്നെ സാന്ത്വന പരിചരണവും ലഭിച്ചാൽ, രോഗിക്കും കുടുംബത്തിനും ശേഷിക്കുന്ന ജീവിതം വളരെ അധികം ഗുണമേന്മയുള്ളതാകുവാൻ സാധിക്കും.

രാജീവേട്ടന്റെ സാഹചര്യത്തിൽ ഓൺലൈൻ ഡോക്ടർ സേവനം ഉപയോഗിച്ചാൽ, മികച്ച ചികിത്സ ഉറപ്പുവരുത്തുവാൻ സാധിക്കും. വേദനോയോടൊപ്പം കുടുംബാങ്ങങ്ങളുടെ ബുദ്ധിമുട്ടുകളും ഒരേ സമയം ഫലപ്രദമായി നേരിടാൻ സാന്ത്വന പരിചരണം സേവനത്തിനു മാത്രമേ പറ്റൂ.

ഡോക്ടറെ വീഡിയോ കോൾ അഥവാ ഓഡിയോ കോൾ മുഖേന കാണുവാനും സംസാരിക്കാനും സാധിക്കും. മരുന്നിന്റെ കുറിപ്പും ലഭിക്കും. പോരാത്തതിന് നിരന്തരമായി എപ്പോൾ വേണമെങ്കിലും സേവനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെ അധികം ഡോക്ടർമാർ ഓൺലൈൻ പരിശോധന ചെയ്യുന്നത് കാരണം. എളുപ്പത്തിലും സൗജന്യമായി ഇത്തരം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഡോഫോഡി സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികൾക്കു സൗജന്യമായി ഓൺലൈൻ ഡോക്ടർ, അതും സാന്ത്വന പരിചരണത്തിൽ പ്രാമുഖ്യമുള്ള ഡോക്ടർമാരുടെ സേവനം നൽകുന്നതാണ്. നിങ്ങൾക്കും ഇത്തരം സേവനം ആവശ്യമുണ്ടെങ്കിൽ, താഴെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഇത്തരം സേവനം ആവശ്യമുള്ള രോഗികൾ നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തിനോ ആവശ്യമുണ്ടെന്നു നിങ്ങൾക്കു തോന്നുകയാണെങ്കിൽ ഈ ലേഖനം അവരുമായി പങ്കിടുക.

Leave a Comment

%d bloggers like this: